Tuesday, 26 April 2011

നരസിംഹം എന്ന ചിത്രം കേരളത്തില്‍ തകര്‍ത്തോടുന്ന സമയം, ചിത്രം 100 ഉം 150 ഉം ഒക്കെ പിന്നിട്ടു കഴിഞ്ഞു എന്നിട്ടും തിയേറ്ററില്‍ ജനത്തിരക്കൊഴിയുന്നില്ല. അതോടെ മോഹല്‍ ലാല്‍ വീണ്ടും മലയാള സിനിമയുടെ നെറുകയിലെയ്ക്ക് വരുകയും മമ്മൂട്ടിയുടെ നില സ്വല്‍പ്പം പരുങ്ങലിലാവുകയും ചെയ്തു . ഷൂട്ടിംഗ് തിരക്കില്ലാത്ത ഒരു സുപ്രഭാതത്തില്‍ മമ്മൂട്ടി തന്റെ ഡ്രൈവറെ വിളിച്ചു
"നിനക്ക് ആന്റണി പെരുംബാവൂരിനെ അറിയാവോ"
"ഉം" ഡ്രൈവര്‍ തല കുലുക്കി
"അങ്ങേരു ലാലിനെ വച്ച് എടുത്ത കഴിഞ്ഞ നാല് പടങ്ങളും സൂപ്പര്‍ ഹിറ്റാ അറിയാവോ "
" ഉം " ഡ്രൈവര്‍ അതിനും തല കുലുക്കി
"ന്ഹും ! അപ്പൊ അതും അറിയാം "
" നിനക്ക് ആന്റണിയെപ്പോലെ ഒരു പടമൊക്കെ എടുക്കണമെന്ന് ആഗ്രഹം തോന്നാറില്ലേ "
" ആഗ്രഹമോക്കെ ഉണ്ട് സാറെ പക്ഷെ ...... ഈ മോഹന്‍ ലാല്‍ സാറിന്റെ ഡേറ്റ് ഇപ്പം എങ്ങനാ ഒന്ന് കിട്ടുക "