Wednesday, 27 April 2011
ബോംബെയില്‍ ആയിരുന്ന നമ്പൂതിരിക്ക് വളരെ അത്യാവശ്യമായി കേരളത്തിലേക്ക് വരണമായിരുന്നു, തിരക്കിനിടയില്‍ പെട്ട നമ്പൂതിരി പ്ലാറ്റ്ഫോമിലെത്തിയപ്പോഴേക്കും തെക്കോട്ടും വടക്കോട്ടും പോകുന്ന രണ്ടു ട്രെയിനുകള്‍ പുറപ്പെടാന്‍ തുടങ്ങിയിരുന്നു ഓടിചെന്ന നമ്പൂതിരി ഒരുവിധത്തില്‍ അതിലൊന്നില്‍ കയറി പറ്റി. പിന്നൊന്നും ആലോചിക്കാതെ നമ്പൂതിരി ഉടന്‍ തന്നെ പെട്ടിയൊക്കെ ഒരിടത്തോതുക്കി ഒഴിഞ്ഞു കിടന്ന ഒരു ബെര്‍ത്തില്‍ കയറിക്കിടന്നു വൈകുന്നെരമയപ്പോഴേക്കും ഉറക്കമുണര്‍ന്ന നമ്പൂതിരി കണ്ടത് താഴത്തെ സീറ്റില്‍ പത്രം വായിച്ചിരിക്കുന്ന ഒരു തടിക്കാരനെയാണ്, "എങ്ങോട്ടാണാവോ യാത്ര " നബൂതിരി താടിക്കാരനോടായി ആരാഞ്ഞു മുഖം തെല്ലൊന്നുയര്‍ത്തി താടിക്കാരന്‍ പറഞ്ഞു "കല്‍ക്കത്തക്ക്" തെല്ലോന്നലോചിച്ച ശേഷം നമ്പൂതിരി തുടര്‍ന്നു " ശിവ ശിവാ " ഈ ഇന്ത്യന്‍ റെയില്‍വേയുടെ ഒരു വികസനമേ കൊച്ചിക്ക് പോകേണ്ട ഞാനിതാ മോളില്‍ കിടന്നുറങ്ങുന്നു , കല്‍ക്കത്തക്ക് പോകേണ്ട താടിക്കാരന്‍ ദേ താഴെ പത്രം വായിച്ചു ചിരിച്ചോണ്ടിരിക്കുന്നു "