ശക്തമായ വരള്‍ച്ചയും അത് നേരിട്ടതില്‍ സര്‍ക്കാരിനുണ്ടായ പാകപ്പിഴകളെയും പറ്റി ചൂട് പിടിച്ച ചര്‍ച്ച നിയമസഭയില്‍ നടക്കുന്ന സമയം, ചര്‍ച്ച ഒടുവില്‍ പ്രതിപക്ഷവും ഭരണ പക്ഷവും തമ്മിലുള്ള കയ്യാങ്കളിയുടെ വക്കോളം എത്തുമെന്നയപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടു അദ്ദേഹം പറഞ്ഞു, മുന്‍ കാല ഗവണ്മെന്റുകള്‍ ആവശ്യത്തിനു മരങ്ങള്‍ വച്ച് പിടിപ്പിക്കാത്തത് കൊണ്ടാണ് മഴ കുറയാന്‍ കാരണം മരങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് ആവശ്യത്തിനു മഴ പെയ്യാത്തത്..
ഉടന്‍ സീതി ഹാജി ചാടി എണീറ്റ് "അപ്പൊ പിന്നെ കടലില്‍ മഴ പെയ്യുന്നതോ" ?