Thursday, 28 April 2011

പണ്ട് അന്‍പതുകളില്‍ അമേരിക്കയും റഷ്യയും തമ്മില്‍ ശീത യുദ്ധം നിലനില്‍ക്കുന്ന സമയം,ബഹിരാകാശത്ത് മനുഷ്യനെ ഇറക്കി റഷ്യ അമേരിക്കയെ ഒരു പടി പിന്നിലാക്കിയെങ്കിലും അധികം വൈകാതെ തന്നെ അമേരിക്കയും ബഹിരാകാശത്ത് ആളെ എത്തിച്ചു റഷ്യക്കൊപ്പം എത്തി, ബഹിരാകാശ സഞ്ചാരികള്‍ക്ക് അവിടെ വച്ച് പലതും കുറിച്ചെടുക്കാനുണ്ടായിരുന്നു പക്ഷെ സാധാരണ പേന ഉപയോഗിച്ചു ഗുരുത്വാകര്‍ഷണത്തിന്റെ അഭാവത്തില്‍ എഴുതുക അസാദ്യമായിരുന്നു,( പേനയില്‍ നിന്നും മക്ഷി വരണമെങ്കില്‍ ഗുരുത്വ ബലം ആവശ്യമാണ് ) പിന്നീടു ഇതിലേക്കുള്ള പരീക്ഷണത്തിലായി അമേരിക്ക, അധികം താമസിക്കാതെ ലക്ഷക്കണക്കിന്‌ രൂപ ചിലവിട്ടു അമേരിക്ക അങ്ങനെ ഒരു പേനയും രൂപ കല്‍പ്പന ചെയ്തു, തുടന്നുള്ള ബഹിരാകാശ യാത്രകളില്‍ അമേരിക്കന്‍ ഗവേഷകര്‍ ആ പേന വിജയകരമായി ഉപയോഗിക്കുകയും ചെയ്തു, റഷ്യ അവരുടെ ബഹിരാകാശ യാത്രകളില്‍ ഏതു തരാം പേനയാണ് ഉപയോഗിക്കുന്നതെന്നറിയാന്‍ അമേരിക്കന്‍ ശാസ്ത്രഞ്ഞന്മാരുടെ ഇടയില്‍ ഒരു കൌതുകം, ഇക്കാര്യം അന്വഷിക്കാന്‍ ഒടുവില്‍ അവര്‍ ഒരു ചാരനെ നിയോഗിച്ചു
അമേരിക്കന്‍ " നിങ്ങള്‍ ഇപ്പോള്‍ ബഹിരാകാശ യാത്രകള്‍ നടത്താറില്ലേ
റഷ്യന്‍ " ഉണ്ടല്ലോ , അടുത്ത് തന്നെ ഒരു നിലയം സ്ഥാപിക്കുന്നതിനായി കുറച്ചധികം പേര്‍ പോകുന്നുണ്ട് "
അമേരിക്കന്‍ " നിങ്ങള്‍ അവിടെ നടക്കുന്ന കാര്യങ്ങളൊന്നും കുറിച്ചെടുക്കാറില്ലേ ?"
റഷ്യന്‍ "ഉണ്ടല്ലോ"
അമേരിക്കന്‍ ആകാംഷപൂര്‍വ്വം " ഏതു തരാം പേനയാണ്‌ നിങ്ങള്‍ അതിനായി ഉപയോഗിക്കുന്നത് "
റഷ്യന്‍ " ഓ , പേന ഉപയോഗിക്കുക അവിടെ സാധ്യമല്ല പകരം നമ്മള്‍ പെന്‍സില്‍ ആണ് ഉപയോഗിക്കുന്നത് "