Friday, 29 April 2011

അമ്മ : "മോനെ എണീക്കെടാ.. എടാ എണിക്കാന്‍ , മണി എട്ടു കഴിഞ്ഞു ....എടാ മോനേ .. എണിക്കാന്‍ നിനക്കിന്നു സ്കൂളില്‍ പോകണ്ടായോ ..? "
" ഞാന്‍ ഇനി സ്കൂളില്‍ പോകുന്നില്ല അമ്മെ "
"ങേ ... അതെന്താ !"
"എനിക്കിനി വയ്യമ്മെ , സ്കൂളിലെ ഒരു ഒറ്റ ടീച്ചെറിനും എന്നെ ഇഷ്ടമല്ല , കുട്ടികള്‍ക്കാണേല്‍ എന്നെ കാണുന്നതുപോലും കലിയാ , എനിക്കിനി അങ്ങോട്ട്‌ പോകാന്‍ വയ്യ"
അമ്മ : " എന്ന് പറഞ്ഞാ എങ്ങനാ മോനെ , നിനക്ക് വയസ്സ് പത്ത് അമ്പതു കഴിഞ്ഞില്ലേ.. , പോരാത്തതിന് നീയല്ലേ അവിടത്തെ പ്രിന്‍സിപ്പാള്‍ "