Saturday, 23 April 2011

ഒരിക്കല്‍ ഒരു സ്ത്രീ അവരുടെ വികാരിയച്ചന്റെ അടുത്ത് ചെന്ന് പറഞ്ഞു, അച്ചാ എനിക്ക് രണ്ട് പെണ്‍ തത്തകള്‍ ഉണ്ട് പക്ഷേ അവ രണ്ടും ഒരു വാചകം മാത്രമേ എപ്പോഴും സംസാരിക്കാറുള്ളൂ.
അച്ചന്‍: "ഓഹോ ! എന്താണ് അവ എപ്പോഴും സംസാരിക്കുന്നത്? "

സ്ത്രീ: “ഹലോ, വീ ആര്‍ പ്രൊസ്റ്റിറ്റ്യൂട്ട്സ്, ഡൂ യൂ വാണ്ട് ഹാവ് സം ഫണ്‍?” ഇതാണ് അവര്‍ പറയുക.

അച്ചന്‍ ഒരു നിമിഷം ആലോചിച്ചിട്ട്, പറഞ്ഞു, “ ഒരു വഴി ഉണ്ട്, എനിക്കിവിടെ രണ്ട് ആണ്‍ തത്തകളാണ് ഉള്ളത്, ജോബും ഫ്രാന്‍സിസും, അവരെ ഞാന്‍ ബൈബിളും കൊന്തയുമാണ് പഠിപ്പിച്ചിരിക്കുന്നത്, നിങ്ങളുടെ തത്തകളെ ഇവിടെ കൊണ്ടുവന്ന് ഒരാഴ്ച എന്റെ തത്തയുടെ കൂടെ താമസ്സിപ്പിക്കുക, ജോബും ഫ്രാന്‍സിസും അവരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കും.

ഇതുകേട്ട് സന്തോഷവതിയായ സ്ത്രീ ഉടനെ തന്നെ അവരുടെ തത്തകളെ കൊണ്ടുവന്ന് അച്ചന്റെ തത്തകളുടെ കൂട്ടില്‍ ഇട്ടു. ജോബും ഫ്രാന്‍സിസും കൊന്ത ചൊല്ലികൊണ്ട് ഇരിക്കയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ അതിലൊരു പെണ്‍ തത്ത പറഞ്ഞു “ഹലോ, വീ ആര്‍ പ്രൊസ്റ്റിറ്റ്യൂട്ട്സ്, ഡൂ യൂ വാണ്ട് ഹാവ് സം ഫണ്‍?“

കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം ജോബ് ഫ്രാന്‍സിനോട് പറഞ്ഞു : “ആ കൊന്തമാല ഇനിയങ്ങു കളഞ്ഞേരെ, നമ്മുടെ പ്രാര്‍ത്ഥന ദൈവം കേട്ടു.“