സര്‍ദാര്‍ജി ട്രെയിനില്‍ യാത്ര ചെയ്യുകയാണ് ട്രെയിനില്‍ തിരക്ക് വളരെക്കുറവായിരുന്നു സര്‍ദാര്‍ജിക്കാണേല്‍ ശരിക്കൊന്നുറങ്ങണമായിരുന്നു പക്ഷെ സ്റ്റേക്ഷനെത്തിയാല്‍ വിളിച്ചുണര്‍ത്തി വിടാന്‍ പോലും ആരുമില്ല , അപ്പോഴാണ് കുറച്ചപ്പുറത്ത് ഒരാള്‍ ഇരിക്കുന്നത് സര്‍ദാര്‍ജി കണ്ടത് പിന്നൊന്നും ആലോചിച്ചില്ല പേഴ്സില്‍ നിന്നും ഒരു പത്തുരൂപയെടുത്തു കൊടുത്തിട്ട് സര്‍ദാര്‍ജി അയാളോട് പറഞ്ഞു ആലുവ എത്തുമ്പോള്‍ ഒന്ന് വിളിക്കണം ഞാനൊന്നു ഉറങ്ങാന്‍ പോകുകയാണ്, ഇതും പറഞ്ഞു സര്‍ദാര്‍ജി അടുത്തുള്ള സീറ്റില്‍ കയറി കിടന്നു ഉറക്കുവുമായി, ആ മനുഷ്യന്‍ ഒരു ബാര്‍ബര്‍ ആയിരുന്നു , ഒരാളെ വിളിച്ചുണര്‍ത്താന്‍ എന്തിനാണ് പത്തു രൂപ അയാള്‍ ചിന്തിച്ചു പിന്നൊന്നും ആലോചിച്ചില്ല അയാള്‍ തന്റെ ബാഗിലുണ്ടായിരുന്ന കത്തിയെടുത്തു സര്‍ദാറിനെ നന്നായി ക്ലീന്‍ ഷേവ് ചെയ്തു ആലുവ എത്തിയപ്പോള്‍ വിളിച്ചുണര്‍ത്തി വിടുകയും ചെയ്തു
വീട്ടിലെത്തിയ സര്‍ദാറിനെ കണ്ടപ്പോള്‍ ഭാര്യ കാര്യം തിരക്കി " നിങ്ങള്‍ക്കിതെന്തു പറ്റി"
"ഉം " സര്‍ദാര്‍ജിക്ക് കാര്യം മനസിലായില്ല
" നിങ്ങളുടെ താടി എന്ത് ചെയ്തു "
അത് കേട്ട പാതി സര്‍ദാര്‍ജി കണ്ണാടിക്കു മുന്നിലേക്ക് ഓടി
" ശ്ശെ ആ ട്രെയിനില്‍ ഉണ്ടായിരുന്ന ആള്‍ ചതിച്ചെടി "
" ഉം എന്താ പറ്റി "
"ഞാന്‍ ഒരാള്‍ക്ക് പത്തു രൂപ കൊടുത്തിട്ട് ആലുവ എത്തുമ്പോള്‍ എന്നെ വിളിച്ചുണര്‍ത്തി വിടണം എന്ന് പറഞ്ഞിരുന്നതാണ് , എന്നിട്ടിപ്പോ അയാള്‍ ആലുവ എത്തിയപ്പോള്‍ ദേ വേറെ ആരാണ്ടയോ വിളിച്ചുണര്‍ത്തി വിട്ടിരിക്കുന്നു "