സാക്ഷിപറയാന്‍ കോടതിയിലേക്കു കയറുന്നതിനു മുന്‍പ് എന്തിനും കുറച്ചു കൂടുതല്‍ സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു നമ്പൂതിരിയെ വക്കീല്‍ താക്കീതു ചെയ്തു. "ആവശ്യമില്ലാതെ കെട്ടിവളച്ച് അതുമിതും പറഞ്ഞ് കോടതിയുടെ സമയം നഷ്ടപ്പെടുത്തരുത് . ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് 'ഉണ്ട്'അല്ലെങ്കില്‍ 'ഇല്ല'എന്നു ഒറ്റവാക്കില്‍ സമാധാനം പറഞ്ഞാല്‍ മതി .മനസ്സിലായില്ലെ." ?
"അതിത്തിരി പ്രയാസം തന്നെയാ , പ്രയാസ്സാച്ചാല്‍ സാധിക്കില്ലെന്നു തന്നെ വച്ചോളൂ പലതും വിശദമായി പറയേണ്ടി വരും ". നമ്പൂതിരി.
"വേണ്ട വേണ്ട ഒരു വിശദീകരണവും ആവശ്യമില്ല ചോദ്യത്തിനു 'ഉണ്ട്'അല്ലെങ്കില്‍ 'ഇല്ല'എന്നു മാത്രം മറുപടി പറഞ്ഞാല്‍ മതി. "വക്കീല്‍ തീര്‍ത്തു പറഞ്ഞു.. ഓ ..ശരി നോക്കാം നിറബന്ധന്നുവെച്ചാല്‍ .. തിരുമേനി സമ്മതിച്ചു.
"പക്ഷെ നോം വക്കീലിനോടൊരു ചോദ്യം ചോദിക്കാം അതിനു 'ണ്ട്' അല്ലാച്ചാല്‍'ഇല്ല' എന്നു മാത്രം സമാധാനം പറയണം എന്താ . വക്കീല്‍ സമതിച്ചു. "
വക്കീലിനു വീട്ടിലെ പണിക്കാരത്തിയുമായിട്ട് ഒരു രഹസ്യ ബന്ധം ഉണ്ടായിരുന്നൂല്ലോ ? അതിപ്പഴും അങ്ങിനെ തുടരുന്നൂണ്ടോന്നറിഞ്ഞിരുന്നൂങ്കില്‍ കൊള്ളാമായിരുന്നു.'ണ്ട്'അല്ലച്ചാല്‍'ഇല്ല്യാ' എന്നു മാത്രം സമാധാനം പറഞ്ഞാല്‍ മതി.