Friday, 29 April 2011

ചെത്ത്കാരന്‍ രാമുവിന് നല്ല സുഖമില്ല ഒരു ഡോക്ടറെ കാണാന്‍ തീരുമാനിച്ചു
ഡോക്ടര്‍ "എന്താ പേര് ?"
" രമൂ ന്നാ.."
" എന്തു പറ്റി ? "
"രണ്ടു ദിവസോണ്ട് ഭയങ്കര കിടുവല്‍ , രാത്രിയാകൊമ്പോള്‍ പനിയോണ്ട്, പിന്നെ അടിവയറ്റീന്നു വല്ലണ്ടൊരു എരിഞ്ഞു കേറ്റം "
" എന്താ പണി ? "
"ചെത്താ ടോക്കിട്ടരെ , കള്ള് ചെത്ത് .."
" ഓഹോ !" , ആട്ടെ ദിവസം എത്ര തെങ്ങിന്മേല്‍ കയറും ? "
"ഒരു മുപ്പതു "
"എന്നാല്‍ ഇനി മുതല്‍ പകുതി കയറിയാല്‍ മതി കേട്ടോ "
"ഉം............. " , പക്ഷെ....., ചെത്തണമെങ്ങില്‍ മണ്ടവരയും കേറണം"