Friday, 29 April 2011

മത്തായി ‍ ഒരിക്കല്‍ കുടിച്ചുപൂസ്സായി കന്യാസ്ത്രീ മടത്തിനു മുന്നിലെ ഗെയിറ്റില്‍ ഒരു കൈകൊണ്ട്‌ തൂങ്ങിയാടി മടത്തിലേക്കു തെറിയഭിഷേകം നടത്തി .കുറേ കഴിഞ്ഞിട്ടും പോകാതായപ്പോള്‍ മടത്തിലെ ആളുകള്‍ അറിയിച്ചതനുസരിച്ച്‌ പോലീസ്‌ വന്ന്‌ മത്തായിയെ പോക്കിയെടുത്തുകൊണ്ടു പോയി .
പിറ്റേന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയോടു ജഡജി പറഞ്ഞു :
"മദ്യപിച്ചു റോഡില്‍ നിന്ന്‌ അസഭ്യം പറഞ്ഞതിനു താങ്കള്‍ക്ക്‌ നൂറു രൂപ പിഴവിധിച്ചിരിക്കുന്നു"
വിധികേട്ടതും മത്തായി ‍ മുണ്ട്‌ പൊക്കി അണ്ടര്‍വെയറിന്റെ കീശയില്‍ നിന്നും നൂറിന്റെ ഒരു നോട്ടെടുത്തു ജഡ്ജിയ്ക്കു മുന്നില്‍ നീട്ടിയിട്ടു പറഞ്ഞു :
"നൂറു ഉലുവാ ... ഇന്ന പിടിച്ചോ !!"
കോടതി ഉടന്‍ ഉത്തരവിട്ടു :
"ഇപ്പോള്‍ കോടതിയെ അപമാനിച്ചതിനു താങ്കളെ ഒരു മാസത്തേക്ക് തടവിനു വിധിച്ചിരിക്കുന്നു"