ഏറെക്കാലത്തെ ഗുമസ്തപ്പണിക്കു ശേഷം രാമചന്ദ്രന്‍ വക്കീല്‍ ആദ്യമായി തനിക്കു കിട്ടിയ കേസ് വാദിക്കുകയായിരുന്നു.
ആദ്യമായി വാദിക്കേണ്ടി വന്നത് കൊണ്ടും സഭാകമ്പം കൊണ്ടും , വക്കീലിന്റെ വായില്‍ നിന്നും വാക്കുകളൊന്നും പുറത്തു വന്നില്ല
ഒടുവില്‍ ഒരു വിധം വക്കീല്‍ തുടങ്ങി "എന്റെ നിര്‍ഭാഗ്യവാനായ കക്ഷി........." , പിന്നീട് ഒന്നും സംസാരിക്കാനാവാതെ പരുങ്ങി
വീണ്ടും "എന്റെ നിര്‍ഭാഗ്യവാനായകക്ഷി"...... പിന്നങ്ങോട്ട് സഭകമ്പം കൊണ്ടു വിറച്ചു വീണ്ടും മൌനം
ഒടുവില്‍ വീണ്ടും "എന്റെ നിര്‍ഭാഗ്യവാനായ കക്ഷി..... " തുടര്‍ന്നു മൌനം
ഇത്രയുമായപ്പോള്‍ ജഡ്ജി : "കോടതിയ്ക്ക് ഈ കാര്യം ബോധ്യപ്പെട്ടിരിക്കുന്നു. തുടരൂ...."