Saturday, 23 April 2011
ഒരു മരണ വീടാണ് വീട്ടുടമസ്ഥന്‍ മരിച്ചുപോയിരിക്കുന്നു. ബന്ധുക്കളും അയല്‍ക്കാരും ചുറ്റുപാടും കൂട്ടം കൂടി താടിക്ക് കയ്യുംകൊടുത്തു നില്‍ക്കുന്നുണ്ട് , പലരും അറിഞ്ഞു വീട്ടിലേക്കു വരുന്നതെയുള്ളൂ , ബോഡി ഹോസ്പിറ്റലില്‍ ആണ് ഭാര്യ അലമുറയിട്ടു കരച്ചില്‍ ആശ്വസിപ്പിക്കാന്‍ ആരും ഇല്ലാതെ വന്നപ്പോള്‍ അവര്‍ പതിയെ കരച്ചില്‍ നിര്‍ത്തി . ഒരാള്‍ മാത്രം കുറച്ചു അക്ഷമനായിരുന്നു അയാള്‍ കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു അതിനു ശേഷം പതിയെ ഭാര്യയുടെ അടുത്ത് ചെന്ന് , ചേച്ചീ ചേട്ടനെ എപ്പോ ... അത് കേട്ട പാതി അവര്‍ വീണ്ടും നെഞ്ചത്തടിച്ചു കരച്ചില്‍ തുടങ്ങി. അയാള്‍ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ എണീറ്റ് പോയി , സമയം കടന്നു പോയി അവര്‍ പഴയ പടി കരച്ചില്‍ നിര്‍ത്തി , കുറെ കഴിഞ്ഞപ്പോള്‍ വീണ്ടും മറ്റേ കക്ഷിക്ക് ഒരു സമാധാനവുമില്ല അയാള്‍ വീണ്ടു പതിയെ ചേച്ചിയുടെ അടുത്ത് ചെന്നു "ചേച്ചി ചേട്ടനെ ..... മുഴുമിപ്പിക്കുന്നതിനു മുന്‍പേ അവര്‍ ഉച്ചത്തില്‍ നിലവിളി തുടങ്ങി പക്ഷെ അപ്പൊ തന്നെ പുറത്തു സൈറന്‍ മുഴക്കി ആംബുലന്‍സ് വന്നു നിന്നു ചേച്ചിയുടെ വിളി ഒരു നിമിഷത്തേക്ക് നിന്നപ്പോള്‍ കക്ഷി പുറത്തേക്കു നോക്കി വിളിച്ചു പറഞ്ഞു " ഓ ചേട്ടന്റെ കാര്യംപറഞ്ഞു നാവെടുത്തു അകത്തെക്കിട്ടതെയുള്ളു അപ്പഴേക്കും ദേ വന്നിരിക്കുന്നു ഒരു നൂറു ആയുസ്സാ "