Saturday, 23 April 2011
അമേരിക്കയിലെ ഒരു ബാര്‍, കുറെ കുടിയന്മാര്‍.... അതില്‍ പാക്കിസ്ഥാനി, ജപ്പാനി, ആഫ്രിക്കാരന്‍ തുടങ്ങിയ പല നാട്ടുകാര്‍ അര്‍മാധിച്ചു കുടിക്കുന്നു..... തീര്‍ച്ചയായും അതില്‍ ഒരു മലയാളിയും ഉണ്ട്.... അപ്പോള്‍ നമ്മുടെ സായിപ്പിന് ഒരു ബെറ്റ് വെക്കണം... ഒറ്റ അടിക്കു പതിനച്ചു ബീര്‍ കുടിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് അറിയണം.... ഓരോ നാട്ടുകാര്‍ അവരരുടെ കപ്പാസിറ്റി തെളിയിച്ചു ഒരുത്തന്‍ എട്ടു കുപ്പിയില്‍ കൂടുതല്‍ കുടിക്കാന്‍ പറ്റിയില്ല.... ഇതൊക്കെ കണ്ടോണ്ടിരുന്ന നമ്മുടെ ഇച്ചായന്‍ ഒറ്റ ഇറങ്ങി പോക്ക് .... ഒരു പതിനഞ്ച് മിനിട്ടിനു ശേഷം തിരിച്ചു വന്ന നമ്മുടെ ഇച്ചായന്‍ വെല്ലുവിളി സ്വീകരിച്ചു .. ഒറ്റ അടിക്കു പതിനഞ്ച് കുപ്പി കാലി ആയി.... വിജയ ശ്രീലളിതനായി നില്‍ക്കുന്ന അച്ചായനോട് നമ്മുടെ കുട്ടപ്പന്‍ ചേട്ടന് ഒരു ഡൌട്ട് .... അല്ല മാഷേ .. ഇങ്ങള്‍ എങ്ങോട്ടാ ഇതിനിടക്ക് മുങ്ങിയേ....? ഒന്നും പറയേണ്ട ചേട്ടാ....ഞാന്‍ അപ്പുറത്തെ ഷാപ്പില്‍ പോയി നമ്മുക്ക് പതിനഞ്ച് കുപ്പി കുടിക്കാന്‍ പറ്റുമോ എന്ന് നോക്കാന്‍ പോയതാ.... ചുമ്മാ കേറി ബെറ്റു എടിത്തിട്ടു എന്തിനാ വെറുതേ നാണം കെടുന്നത്....