Saturday, 23 April 2011

വന്ദനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബാംഗലൂരിലെ വിധാന്‍സഭയുടെ മുന്നിലും പരിസരപ്രദേശങ്ങളിലുമായി നടക്കുന്നു, മോഹന്‍ ലാല്‍, മുകേഷ്,‍ നെടുമുടി, സോമന്‍, പപ്പു ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ അവിടെയുണ്ഇവരോടൊപ്പം ജഗദീഷും ഉണ്ട് അദ്ദേഹം അന്ന് ഇത്ര വലിയ താരമായിരുന്നില്ല ഒന്ന് രണ്ടു ചിത്രങ്ങളില്‍ കൂടി പ്രേഷകരോക്കെ അറിഞ്ഞുവരുന്നതെയുള്ളൂ. ഷൂട്ടിങ്ങിന്റെ ഒരു ഇടവേള. മോഹന്‍ലാലിനും മുകേഷിനും നെടുമുടിക്കുമോപ്പം സംസാരിച്ചിരുന്ന ജഗദീഷിന്റെ തോളില്‍ ഒരു കൈ തിരിഞ്ഞു നോക്കിയപ്പോള്‍ ‍ ഒരു താടിക്കാരന്‍ ക്യാമറയൊക്കെ തൂക്കി ചിരിച്ചിട്ട് നില്‍ക്കുന്നു.
" എന്ത് വേണം " - കുറച്ചു ഗൌരവത്തോടെ ജഗദീഷ്
" സര്‍ ഒരു ഫോട്ടോ " - അയാള്‍ കുറച്ചു വിനീതനായി പറഞ്ഞു
" ഉം, കുറച്ചു കഴിഞ്ഞു വരം " - അയാളെ പറഞ്ഞു വിട്ടു ജഗദീഷ് വീണ്ടും മുകേഷിനെ നേരെ തിരിഞ്ഞു
" ബാംഗലൂരിലായാലും ഈ ഫാന്‍സിന്റെ ശല്യം ഉണ്ടല്ലേ " - ജഗദീഷ് കുറചു വെയിറ്റ് ഇട്ടു പറഞ്ഞു ഒപ്പമുണ്ടായിരുന്ന മോഹന്‍ ലാലിനെയും മുകേഷിനെയും വിളിക്കാതെ ഒരാള്‍ തന്നെ തിരഞ്ഞു പിടിച്ചു ഫോട്ടോക്ക് വിളിച്ചതിനെ അഭിമാനം ജഗദീഷിന്റെ മുഖത്തുണ്ടായിരുന്നു
" ഉം ഉം തന്നെ തന്നെ " ഇതും പറഞ്ഞു മുകേഷ് " സര്‍ ‍ ഷോട്ട് റെഡി " എന്ന് പറഞ്ഞ പയ്യന്‍സിനൊപ്പം പോയി
താടിക്കാരന്‍ അവിടെയൊക്കെ ചുറ്റിക്കറങ്ങി ജഗദീഷിനു നേരെ കണ്ണ് കാണിച്ചും ആഗ്യഭാഷയില്‍ ‍ എന്തൊക്കെയോ പറഞ്ഞും നടക്കുന്നുണ്ട്, ഒരു ആരാധകന്റെ ക്ഷമ പരീഷിക്കുന്നതിനും ഒരതിരൊക്കെയുണ്ടല്ലോ എന്ന് കരുതി ജഗദീഷ് അയാള്‍ക്കൊപ്പം പോയി അയാള്‍ പറഞ്ഞത് പോലെയൊക്കെ പോസ് ചെയ്തു

കുറച്ചു കഴിഞ്ഞു എല്ലാവരും പഴയ പോലെ സംസാരിച്ചിരുന്നപ്പോള്‍ ‍ താടിക്കാരന്‍ ഒരു കവറില്‍ ‍ കുറച്ചു ഫോട്ടോയുമായി ജഗദീഷിന്റെ അടുത്ത് വന്നു, അത് മേടിച്ചു നോക്കി ജഗദീഷ് നാലുപാടും നോക്കി
" സാര്‍ നൂറ്റി ഇരുപത്തഞ്ചു രൂപ കൊട് " താടിക്കാരന്‍ ചിരിച്ചിട്ട് പറഞ്ഞു
" നൂറ്റി ഇരുപത്തഞ്ചു രൂപയോ എന്തിനാ " കാര്യം മനസിലാവാതെ ജടദീഷ്
താടിക്കാരന്‍ ‍ വളരെ സൌമ്യനായി തന്നെ കണക്കു ബോധിപ്പിച്ചു "സര്‍ ഒരു ഫോട്ടോക്ക് വന്ത് ഇരുപത്തഞ്ചു രൂപ ഇത് വന്ത് അയിഞ്ചു ഫോട്ടോ 5 * 25 = 125"
അയാള്‍ ഒരു ടൂറിസ്റ്റ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു.
ജഗധീഷിന്റെ അത്രയും വളിച്ച മുഖം ഇന്‍ ഹരിഹര്‍ നഗറില്‍ പോലും പിന്നെയാരും കണ്ടിട്ടുണ്ടാവില്ല