Saturday, 23 April 2011

എന്തിനും തക്ക സമയത്ത് വേണ്ട രീതിയില്‍ തന്നെ മറുപടി കൊടുത്തിരുന്ന ആളായിരുന്നു അന്തരിച്ച നടന്‍ സൈനുദീന്‍
ഹിറ്റ്ലെര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് സൈനുദീന്‍ ഒരിക്കല്‍ വന്നത് അദ്ദേഹത്തിന് അമേരിക്കയിലുള്ള ഒരു സുഹൃത്ത് കൊടുത്ത ഒരു വിലകൂടിയ പേനയുമായിട്ടയിരുന്നു അത് കൊണ്ട് തന്നെ എല്ലാവരും കാണത്തക്ക രീതിയില്‍ തന്നെ അത് പോക്കറ്റില്‍ വച്ച് സൈനുദീന്‍ സെറ്റില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കും ചിലപ്പോഴൊക്കെ അതിന്റെ ക്യാപ് ഊറി നോക്കും അപ്പോള്‍ ആരെങ്കിലും പേനയെ പറ്റി ചോദിക്കും സൈനുദീന്‍ ആ പേനയെപറ്റി കുറെ കാര്യങ്ങള്‍ പറയും, അത്തരത്തിലൊരു പേന അന്നുവരെ ആരും കാണാത്തതിനാല്‍ എല്ലവരും പേന കാണാനും സൈനുദീന്‍ പറയുന്നത് കേള്‍ക്കാനും താല്പര്യം കാണിച്ചു. പെട്ടന്ന് മമ്മൂട്ടി സെറ്റിലേക്ക് വന്നു എല്ലാവരും വളരെ നിശബ്ദരായി. സൈനുദീന്‍ പഴയ പരിപാടി തുടര്‍ന്നു. പേന ശ്രദ്ധയില്‍ പെട്ട മമ്മൂട്ടി സൈനുദീന്റെ കയ്യില്‍ നിന്നും പേന മേടിച്ചു നോക്കി, മമ്മൂട്ടിക്ക് ശരിക്കും സാധനം ഇഷ്ടപ്പെട്ടു. എന്താണ് മമ്മൂട്ടി പറയുന്നത് എന്ന് കേള്‍ക്കാന്‍ എല്ലാവരും ആകാംഷാപൂര്‍വ്വം കത്ത് നിന്നു. പേന തിരിച്ചും മറിച്ചും നോക്കി അതിനു ശേഷം മമ്മൂട്ടി പേന സ്വന്തം പോക്കറ്റില്‍ വച്ച് എന്നിട്ട് ഒന്നുകൂടി പോക്കറ്റിലേക്കു നോക്കി, "കൊള്ളം" മമ്മൂട്ടി സ്വയം പറഞ്ഞു. ഒടുവില്‍ സൈനുദീന്റെ തോളില്‍ തട്ടി മമ്മൂട്ടി പറഞ്ഞു "സൈനു നിനക്കിനി അഭിമാനത്തോടെ മറ്റുള്ളവരോട് പറയാം ഇത് നീ മമ്മൂട്ടിക്ക് കൊടുത്ത പേനയാണെന്ന്." ഒരു നിമിഷം സൈനുദീന്‍ ഒന്ന് പകച്ചു നിന്നു അതിനു ശേഷം മമ്മൂട്ടിയുടെ പോക്കറ്റില്‍ നിന്നും ആ പേനയെടുത്ത് സ്വന്തം പോക്കറ്റില്‍ വച്ചു, എന്നിട്ട് ആ പേനയില്‍ ഒന്ന് കൂടി നോക്കി മുഖമുയര്‍ത്തി സൈനുദീന്‍ പറഞ്ഞു "അതെ ഞാന്‍ അഭിമാനത്തോടെ പറയും മമ്മൂട്ടി ചോദിച്ചിട്ടുപോലും കൊടുക്കാത്ത പേനയാനിതെന്നു"