Saturday, 23 April 2011

ദോഹയില്‍ നിന്നും നാട്ടിലെത്തിയ ജബ്ബാര്‍ ഭാര്യയെയും കുട്ടികളെയും കൂട്ടി ഒരു ഔട്ടിങ്ങിനു പോയി പാര്‍ക്കിലും ബീച്ചിലും ചുറ്റിക്കറങ്ങിയ ശേഷം പതിവുപോലെ ഒരു റെസ്റ്റോറണ്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു പക്ഷെ ഇത്തവണ ഭാര്യക്കും മകള്‍ക്കും മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാന്‍ ഒരു ഇറ്റാലിയന്‍ റെസ്റ്റോറണ്ടിലാണ് കയറിയത്. എല്ലാം അറിയാമെന്ന ഭാവത്തില്‍ ആദ്യം മേശപുറത്തിരുന്ന ടൊമോട്ടോസോസും, ഗ്രീഞ്ചില്ലി സോസും എടുത്ത് മിക്സ്ചെയ്ത് തൊട്ടുനക്കിയശേഷം മെനു എടുത്ത് വായിച്ച് വെയിറ്റര്‍ക്ക് ഓര്‍ഡര്‍ നല്‍കി. “ഗിയുസെപ്പി സ്പോടെല്ലുസ്സി 2പ്ലേറ്റ്..”

വെയിറ്റര്‍: "ക്ഷമിക്കണം സാര്‍.. അദ്ദേഹം ഈ ഹോട്ടലിന്റെ ഓണര്‍ ആണ്..!"