Saturday, 23 April 2011

ചരിത്ര സിനിമള്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍ പാളിച്ചകള്‍ പറ്റുന്നത് സ്വാഭാവികം

പക്ഷെ ഒരു പാളിച്ചയും പറ്റാതിരിക്കാന്‍ കൂടിയാനു ഫ്രയിമൊക്കെ വരച്ചു ഗൃഹപാഠമോക്കെ ചെയ്തു ഭരതന്‍ വൈശാലി അണിയിച്ച് ഒരുക്കിയത് ഏതായാലും പ്രിവ്യു ഒക്കെ എല്ലര്‍ക്കും ഇഷ്ടപ്പെട്ടു , സംഭവം വന്‍ ക്ലിക്ക് ആയി . ചിത്രം നൂറും ചിലടത്ത് നൂറ്റമ്പതും ദിവസം ഓടി ഒടുവില്‍ കാസറ്റും റിലീസ് ആയി. ചിത്രത്തില്‍ ഒരു തെറ്റും കണ്ടു പിടിക്കാന്‍ നമ്മുടെ മഹാന്മാരായ ഒരു നിരൂപക സംഗത്തിനും കഴിഞ്ഞതുമില്ല , അതൊരു വന്‍ ക്രെഡിറ്റ്‌ ആയി ഭരതന്‍ സുഹൃത്തുക്കളോടോക്കെ പറയുന്നതും പതിവയത്രെ. ഏതായാലും അധികം താമസിക്കാതെ തന്നെ ഭരതന് ഒരു പ്രേഷകന്റെ ഫോണ്‍ കാള്‍ വന്നു , പ്രേഷകന്‍ തന്റെ ചിത്രത്തില്‍ ഒരു വലിയ അബദ്ധം കടന്നു കൂടിയിട്ടുണ്ടെന്ന് പറഞ്ഞത് ഏതായാലും ഭരതന് സഹിച്ചില്ല , എന്നാ പിന്നെ അതൊന്നു തെളിയിക്കാന്‍ ഭരതന്‍ അയാളെ വെല്ലു വിളിച്ചു ഒടുവില്‍ ഈ പറഞ്ഞ പ്രേഷകന്‍ ഭരതന്‍ പറഞ്ഞതനുസരിച്ച് ഭരതന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ വന്നു . ഇഷ്ടന്‍ ഏതാണ്ട് ആരോഗ്യവകുപ്പിലെ ഒരു ദിവസക്കലിക്കാരന്‍ ‍ ആയിരുന്നു ഏതായാലും ഭരതനും സുഹൃത്തുക്കളും നമ്മുടെ കഥാനായകനും കൂടെയിരുന്നു പടം കാണാന്‍ തുടങ്ങി , അങ്ങനെ നമ്മുടെ ബാബു അന്റോണിയുടെ തകര്‍പ്പന്‍ പ്രകടനവും ഒടുവില്‍ ഗീതാ ചേച്ചിയുടെ വള്ളം തുഴചിലുമെല്ലാം ഒന്നൊന്നായി കടന്നു പോയി , ഈ വന്ന ഇഷ്ടന്‍ ഒന്നും ഉരിയടുന്നുമില്ല , ഒടുവില്‍ സഹി കേട്ട് ഭരതന്‍ ചോദിച്ചത്രെ ഇയാള്‍ എന്തോന്നാ ഇതില്‍ ഇത്ര വലിയ അബദ്ധം പറ്റിയിട്ടുണ്ടെന്ന് പറഞ്ഞെ , ഇഷ്ടന്‍ മറുപടിയൊന്നും പറഞ്ഞില്ല പകരം ‍ കൈകൊണ്ടു ഒന്നും മിണ്ടാതിരിക്കാന്‍ ആഗ്യം കാണിച്ചു , അടുത്ത നിമിഷം തന്നെ നമ്മുടെ പ്രേഷകന്‍ സിനിമ ഒന്ന് പോസ് ചെയ്യാന്‍ പറഞ്ഞു , സംഗതി ഋശ്യശൃംഗന്റെ ഒരു ക്ലോസ് അപ്പ്‌ ഷോട്ട് ആണ് ,

"ഇത് ആരാ സാറെ "

"വിഭാണ്ഡക മഹര്‍ഷിയുടെ പുത്രന്‍ ഋശ്യശൃംഗന് "

"ആണല്ലോ ?"

" ഈ വിഭാണ്ഡക മഹര്‍ഷി ആരാ "

" അത് ഏതാണ്ട് മഹാഭരതത്തിലുള്ള ഏതാണ്ടൊരു മുനിയാ "

"ആണല്ലോ സാറെ "

" മഹാഭരതത്തിലുള്ള ഈ മുനിയുടെ പുത്രന് ആരാണ് സാറെ ടെറ്റനസ്സിന്റെയും TB യുടെയും പിന്നെ വസൂരിയുടെയും പ്രധിരോധ കുത്തിവയ്പ്പ് എടുത്തത്‌ "