Showing posts with label കോടതി. Show all posts
Showing posts with label കോടതി. Show all posts

Friday, 29 April 2011

ഏറെക്കാലത്തെ ഗുമസ്തപ്പണിക്കു ശേഷം രാമചന്ദ്രന്‍ വക്കീല്‍ ആദ്യമായി തനിക്കു കിട്ടിയ കേസ് വാദിക്കുകയായിരുന്നു.
ആദ്യമായി വാദിക്കേണ്ടി വന്നത് കൊണ്ടും സഭാകമ്പം കൊണ്ടും , വക്കീലിന്റെ വായില്‍ നിന്നും വാക്കുകളൊന്നും പുറത്തു വന്നില്ല
ഒടുവില്‍ ഒരു വിധം വക്കീല്‍ തുടങ്ങി "എന്റെ നിര്‍ഭാഗ്യവാനായ കക്ഷി........." , പിന്നീട്‌ ഒന്നും സംസാരിക്കാനാവാതെ പരുങ്ങി
വീണ്ടും "എന്റെ നിര്‍ഭാഗ്യവാനായകക്ഷി"...... പിന്നങ്ങോട്ട് സഭകമ്പം കൊണ്ടു വിറച്ചു വീണ്ടും മൌനം
ഒടുവില്‍ വീണ്ടും "എന്റെ നിര്‍ഭാഗ്യവാനായ കക്ഷി..... " തുടര്‍ന്നു മൌനം
ഇത്രയുമായപ്പോള്‍ ജഡ്ജി : "കോടതിയ്ക്ക്‌ ഈ കാര്യം ബോധ്യപ്പെട്ടിരിക്കുന്നു. തുടരൂ...."
മത്തായി ‍ ഒരിക്കല്‍ കുടിച്ചുപൂസ്സായി കന്യാസ്ത്രീ മടത്തിനു മുന്നിലെ ഗെയിറ്റില്‍ ഒരു കൈകൊണ്ട്‌ തൂങ്ങിയാടി മടത്തിലേക്കു തെറിയഭിഷേകം നടത്തി .കുറേ കഴിഞ്ഞിട്ടും പോകാതായപ്പോള്‍ മടത്തിലെ ആളുകള്‍ അറിയിച്ചതനുസരിച്ച്‌ പോലീസ്‌ വന്ന്‌ മത്തായിയെ പോക്കിയെടുത്തുകൊണ്ടു പോയി .
പിറ്റേന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയോടു ജഡജി പറഞ്ഞു :
"മദ്യപിച്ചു റോഡില്‍ നിന്ന്‌ അസഭ്യം പറഞ്ഞതിനു താങ്കള്‍ക്ക്‌ നൂറു രൂപ പിഴവിധിച്ചിരിക്കുന്നു"
വിധികേട്ടതും മത്തായി ‍ മുണ്ട്‌ പൊക്കി അണ്ടര്‍വെയറിന്റെ കീശയില്‍ നിന്നും നൂറിന്റെ ഒരു നോട്ടെടുത്തു ജഡ്ജിയ്ക്കു മുന്നില്‍ നീട്ടിയിട്ടു പറഞ്ഞു :
"നൂറു ഉലുവാ ... ഇന്ന പിടിച്ചോ !!"
കോടതി ഉടന്‍ ഉത്തരവിട്ടു :
"ഇപ്പോള്‍ കോടതിയെ അപമാനിച്ചതിനു താങ്കളെ ഒരു മാസത്തേക്ക് തടവിനു വിധിച്ചിരിക്കുന്നു"
സാക്ഷിപറയാന്‍ കോടതിയിലേക്കു കയറുന്നതിനു മുന്‍പ്‌ എന്തിനും കുറച്ചു കൂടുതല്‍ സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു നമ്പൂതിരിയെ വക്കീല്‍ താക്കീതു ചെയ്തു. "ആവശ്യമില്ലാതെ കെട്ടിവളച്ച്‌ അതുമിതും പറഞ്ഞ്‌ കോടതിയുടെ സമയം നഷ്ടപ്പെടുത്തരുത്‌ . ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ 'ഉണ്ട്‌'അല്ലെങ്കില്‍ 'ഇല്ല'എന്നു ഒറ്റവാക്കില്‍ സമാധാനം പറഞ്ഞാല്‍ മതി .മനസ്സിലായില്ലെ." ?

"അതിത്തിരി പ്രയാസം തന്നെയാ , പ്രയാസ്സാച്ചാല്‍ സാധിക്കില്ലെന്നു തന്നെ വച്ചോളൂ പലതും വിശദമായി പറയേണ്ടി വരും ". നമ്പൂതിരി.
"വേണ്ട വേണ്ട ഒരു വിശദീകരണവും ആവശ്യമില്ല ചോദ്യത്തിനു 'ഉണ്ട്‌'അല്ലെങ്കില്‍ 'ഇല്ല'എന്നു മാത്രം മറുപടി പറഞ്ഞാല്‍ മതി. "വക്കീല്‍ തീര്‍ത്തു പറഞ്ഞു.. ഓ ..ശരി നോക്കാം നിറബന്ധന്നുവെച്ചാല്‍ .. തിരുമേനി സമ്മതിച്ചു.

"പക്ഷെ നോം വക്കീലിനോടൊരു ചോദ്യം ചോദിക്കാം അതിനു 'ണ്ട്‌' അല്ലാച്ചാല്‍'ഇല്ല' എന്നു മാത്രം സമാധാനം പറയണം എന്താ . വക്കീല്‍ സമതിച്ചു. "

വക്കീലിനു വീട്ടിലെ പണിക്കാരത്തിയുമായിട്ട്‌ ഒരു രഹസ്യ ബന്ധം ഉണ്ടായിരുന്നൂല്ലോ ? അതിപ്പഴും അങ്ങിനെ തുടരുന്നൂണ്ടോന്നറിഞ്ഞിരുന്നൂങ്കില്‍ കൊള്ളാമായിരുന്നു.'ണ്ട്‌'അല്ലച്ചാല്‍'ഇല്ല്യാ' എന്നു മാത്രം സമാധാനം പറഞ്ഞാല്‍ മതി.