Showing posts with label ജബ്ബാര്‍. Show all posts
Showing posts with label ജബ്ബാര്‍. Show all posts

Monday, 25 April 2011

" ഹലോ " ജബ്ബാര്‍ എയര്‍ പോര്‍ട്ടിലേക്ക് വിളിച്ചു
" ഹലോ" എയര്‍ പോര്‍ട്ടിലെ enquiry വിഭാഗം പെങ്കൊച്ചു ഫോണെടുത്തു
" ബോംബയില്‍ നിന്നും ഒരു ഫ്ലൈറ്റ് കല്‍കത്തയില്‍ എത്താന്‍ എത്ര സമയം എടുക്കും"
" ഒണ്‍ സെക്കന്റ്‌ സര്‍ "
" താങ്ക് യു ", ജബ്ബാര്‍ ഫോണ്‍ വയ്ച്ചു കളഞ്ഞു

Saturday, 23 April 2011

ദോഹയില്‍ നിന്നും നാട്ടിലെത്തിയ ജബ്ബാര്‍ ഭാര്യയെയും കുട്ടികളെയും കൂട്ടി ഒരു ഔട്ടിങ്ങിനു പോയി പാര്‍ക്കിലും ബീച്ചിലും ചുറ്റിക്കറങ്ങിയ ശേഷം പതിവുപോലെ ഒരു റെസ്റ്റോറണ്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു പക്ഷെ ഇത്തവണ ഭാര്യക്കും മകള്‍ക്കും മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാന്‍ ഒരു ഇറ്റാലിയന്‍ റെസ്റ്റോറണ്ടിലാണ് കയറിയത്. എല്ലാം അറിയാമെന്ന ഭാവത്തില്‍ ആദ്യം മേശപുറത്തിരുന്ന ടൊമോട്ടോസോസും, ഗ്രീഞ്ചില്ലി സോസും എടുത്ത് മിക്സ്ചെയ്ത് തൊട്ടുനക്കിയശേഷം മെനു എടുത്ത് വായിച്ച് വെയിറ്റര്‍ക്ക് ഓര്‍ഡര്‍ നല്‍കി. “ഗിയുസെപ്പി സ്പോടെല്ലുസ്സി 2പ്ലേറ്റ്..”

വെയിറ്റര്‍: "ക്ഷമിക്കണം സാര്‍.. അദ്ദേഹം ഈ ഹോട്ടലിന്റെ ഓണര്‍ ആണ്..!"
ജബ്ബാറും കുടുംബവും ഒരിക്കല്‍ മൈസൂര്‍ കോട്ട സന്ദര്‍ശിക്കാന്‍ പോയി, കാഴ്ചകള്‍ കണ്ടു കൊണ്ട് നടന്നു നടന്നു ജബ്ബാറിന് വല്ലാത്തൊരു ക്ഷീണം തോന്നി , ഒരിടത്ത് ഇരിക്കാന്‍ നോക്കിയപ്പോള്‍ കാവല്‍ക്കാരന്‍ ‍ തടുത്തു.

അതേല്‍ ഇരിക്കരുത്. അത് ടിപ്പു സുല്‍ത്താന്റെ ഇരിപ്പിടമാണ്‌".

ജബ്ബാര്‍: " സാരമില്ല , അങ്ങേരു വരുമ്പോള്‍ ഞാന്‍ എണീറ്റ് കൊടുത്തോളാം".